കൊവിഡിനെ ഇന്ത്യ ദ്രുതഗതിയില്‍ പ്രതിരോധിച്ചു: പ്രശംസിച്ച് രാജ്യാന്തര നാണ്യനിധി

വാഷിങ്ടണ്‍: കൊവിഡിനെ ഇന്ത്യ ദ്രുതഗതിയില്‍ പ്രതിരോധിച്ചെന്ന് പ്രശംസിച്ച് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). ദ്രുതഗതിയില്‍ മികച്ച പ്രതിരോധ നടപടികള്‍ സ്വീകരിച്ച ഇന്ത്യ ഇതോടൊപ്പം തൊഴില്‍ പരിഷ്‌കരണം, സ്വകാര്യവല്‍ക്കരണം എന്നീ നടപടികളുമായി മുന്നോട്ടുപോയെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി. കൊവിഡ് വ്യാപനത്തിനിടെ വിവിധ മേഖലകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കിയും ദുര്‍ബലര്‍ക്കു സഹായം വര്‍ധിപ്പിച്ചും ഇളവുകള്‍ നല്‍കിയും ക്ഷേമനടപടികള്‍ ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് അനിശ്ചിതത്വം സാമ്പത്തിക പുരോഗതിയെ തടസ്സപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വാക്സിനേഷന്‍ വിപുലമാക്കുകയും ചികിത്സാസൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്താല്‍ വളര്‍ച്ച ത്വരിതഗതിയിലാകും. ഘടനാപരമായ പരിഷ്‌കരണങ്ങള്‍ ഫലപ്രദമായാല്‍ ഇന്ത്യയുടെ വളര്‍ച്ചാശേഷി വീണ്ടും മെച്ചപ്പെടുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Share
അഭിപ്രായം എഴുതാം