റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന്: 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുഖ്യ അജണ്ട

October 18, 2021 - 9:38 am

ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ചേരും. അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുതല്‍ കര്‍ഷക പ്രക്ഷോഭവും കൊവിഡ് പ്രതിസന്ധിയും വരെ യോഗത്തില്‍ ചര്‍ച്ചയാകും.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികള്‍ മുഖ്യ ചര്‍ച്ചയാകാനാണ് സാധ്യത.കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭം, ലഖിംപുര്‍ ഖേരിയില്‍ അടുത്തിടെ നടന്ന അക്രമത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പടെ എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവം, കര്‍ഷക പ്രതിഷേധം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ ദളിത് യുവാവ് മരിച്ചത് എന്നിവയടക്കം വിവിധ വിഷയങ്ങള്‍ സജീവ ചര്‍ച്ചയാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യങ്ങളില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന സമ്മര്‍ദവും ചര്‍ച്ച ചെയ്യും.ദേശീയ എക്‌സിക്യുട്ടീവ് യോഗം ചേരുന്നതിന് മുന്നോടിയായാണ് യോഗമെന്നതും പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *