റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പട്ടികജാതി വിഭാഗത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം ക്രിക്കറ്റ് താരം യുവരാജ് സിങിനെ അറസ്റ്റ് ചെയ്തു

October 18, 2021 - 9:33 am

ചണ്ഡിഗഡ്: പട്ടികജാതി വിഭാഗക്കാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് മൊഴിയെടുത്ത് താരത്തെ ജാമ്യത്തില്‍ വിട്ടു. 2020 ഏപ്രിലില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയുമായുള്ള ഒരു വീഡിയോ അഭിമുഖത്തിനിടെയാണ് യുവരാജ് ദലിത് സമൂഹത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ താരമായ യൂസ്വേന്ദ്ര ചാഹലിനെ കളിയാക്കുന്നതിനിടെ ദലിതരെ അധിക്ഷേപിക്കുന്ന തരത്തില്‍ താരം പ്രസ്താവന നടത്തുകയായിരുന്നു.തുടര്‍ന്ന് ദലിത് അവകാശ പ്രവര്‍ത്തകന്‍ രജത് കല്‍സന്‍ നല്‍കിയ പരാതിയില്‍ യുവരാജിനെതിരെ ഹാന്‍സി പൊലീസ് സ്റ്റേഷനില്‍ എസ്സി-എസ്ടി നിയമ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നാലെ താരം തന്റെ പരാമര്‍ശങ്ങളില്‍ മാപ്പുപറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു. തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെയും യുവി സമീപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *