രാജാക്കന്മാര്‍ക്കുളള പെന്‍ഷന്‍ ഇനത്തില്‍ 2020-21ല്‍ സംസ്ഥാനം നല്‍കിയത്‌ 5.4 കോടി രൂപ

തിരുവനന്തപുരം: കേരളത്തില്‍ രാജഭരണം ഇല്ലാതായെങ്കിലും മുന്‍രാജകുടുംബാംഗങ്ങള്‍ക്കുളള പെന്‍ഷന്‍ തുടരുന്നു. തിരുവിതാംകൂര്‍ അടക്കമുളള 37 രാജകുടുംബങ്ങള്‍ക്കാണ്‌ പെന്‍ഷന്‍ ഉളളത്‌. ഈ ഇനത്തില്‍ 5.4 കോടി രൂപ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനം നല്‍കി. പ്രതിപക്ഷ എംഎല്‍എ പിടിഎ റഹീമിന്‍റെ ചോദ്യത്തിനുളള മറുപടിയില്‍ മുഖ്യന്ത്രിയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

2013 മുതല്‍ കോഴിക്കോട്‌ സാമൂതിരി രാജകുടുംബത്തിന്‌ മാത്രം ഇതുവരെ രാഷ്ട്രീയ പെന്‍ഷനായി 19.51 കോടി രൂപയാണ്‌ സര്‍ക്കാര്‍ നല്‍കിയിട്ടുളളത്‌ . ഇതുകൂടാതെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക മാലിഖാന പെന്‍ഷനും (ബ്രിട്ടീഷ്‌ ഇന്ത്യയുടെ മലബാര്‍ ഖേലയിലെ നാട്ടുരാജാക്കന്മാര്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നത്‌)1960 മുതലും, അലവന്‍സായ 2500 രൂപയും മുടങ്ങാതെ ലഭിക്കുന്നുണ്ട്‌. 1969ലെ ഉത്തരവ്‌ പ്രകാരം മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്‌ തിരുവിതാംകൂര്‍- കൊച്ചി നാട്ടുരാജ്യങ്ങളിലെ മുന്‍ നാട്ടുരാജാക്കന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഫാമിലി ആന്റ് പൊളിറ്റിക്കല്‍ പെന്‍ഷന്‍ നല്‍കുന്നത്‌. തിരുവിതാംകൂര്‍-കൊച്ചി രാജകുടുംബങ്ങളിലെ അംഗങ്ങള്‍ക്ക്‌ 2500 രൂപയായിരുന്നു പെന്‍ഷന്‍. 2017ല്‍ അത്‌ 3000രൂപയായി ഉയര്‍ത്തിയിരുന്നു.

സമൂഹത്തിലെ അശരണ വിഭാഗങ്ങളെ കണ്ടെത്താന്‍ സാൂഹ്യ-സാമ്പത്തിക സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെയാണ്‌ ഇക്കാര്യം പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്‌ എന്നാല്‍ രാജകുടുംബങ്ങളിലെ നിലവിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച്‌ സര്‍ക്കാരിന്‌ യാതൊരറിവും ഇല്ല. മാത്രമല്ല്‌ രാജകുടുംബാംഗങ്ങള്‍ മറ്റുളളവരെപ്പോലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‌ അര്‍ഹരാണോയെന്ന്‌ പരിശോധിക്കാന്‍പോലും സര്‍ക്കാരിന്റെ പക്കല്‍ മാര്‍ഗങ്ങളൊന്നുമില്ല.

2020-21ല്‍ കോഴിക്കോട്‌ സാമൂതിരി കുടുംബത്തിന്‌ 2,46,25,000രൂപ, തിരുവിതാംകൂര്‍ രാജകുടുംബത്തിന്‌ 40,23,120രൂപ , മുന്‍രാജാക്കന്‌ാക്ക്‌ 2,36,40,999രൂപ, കൊച്ചിയിലെ മുന്‍രാജാക്കന്മാരുടെ കുടുംബാംഗങ്ങള്‍ക്കുളള പെന്‍ഷന്‍ 15,96,534രൂപ,കൊച്ചി രാജകുടുംബത്തിന്‌ ലഭിച്ച പെന്‍ഷന്‍ 1,17,000രൂപ എന്നിങ്ങനെയാണ്‌ പെന്‍ഷന്‍ ലഭിക്കുന്നത്‌.

Share
അഭിപ്രായം എഴുതാം