റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയെ കുടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായുളള സന്ദീപ്‌ നായരുടെ മൊഴി ഗൗരവമുളളതെന്ന്‌ കൊടിയേരി

October 10, 2021 - 9:24 am

തിരുവനന്തപുരം : മുഖ്യമന്ത്രി ഉള്‍പ്പെടയുളള ഉന്നതരെ കുടുക്കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വര്‍ണക്കടത്തുകേസിലെ പ്രതി സന്ദീപ്‌ നായരുടെ വെളിപ്പെടുത്തല്‍ ഗൗരവമുളളതാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഇക്കാര്യം നേരത്തെ പുറത്തുവന്നതാണെന്നും ഇത്‌ ബന്ധപ്പെട്ട കോടതി പരിശോധിക്കണമെന്നും ഗൂഡാലോചനയുണ്ടെന്ന സിപിഎമ്മിന്‍റെ ആരോപണം ശരിയെന്ന്‌ തെളിയുകയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

സരിത് ആണ് സ്വപ്‌ന സുരേഷിനെ തനിക്ക്‌ പരിചയപ്പെടുത്തിയത്‌. സ്വപ്‌നയെ സഹായിക്കാനാണ്‌ ബംഗളൂരിലേക്ക്‌ താന്‍ പോയത്‌ .സ്വര്‍ണകടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ താന്‍ ഒന്നും പറയില്ല. എല്ലാം കോടതിയിലാണ്‌ ഡോളര്‍ കടത്തിയതായി തനിക്ക്‌ അറിവില്ല . തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട്‌ പറയാന്‍ തയ്യാറാണ്‌ . സ്വര്‍ണ കടത്തൊക്കെ കണ്ടെത്തുന്നതിന്‌ മുമ്പാണ്‌ നെടുമങ്ങാട്‌ വര്‍്‌കഷോപ്പ്‌ തുടങ്ങിയത്‌. ഉന്നതര്‍തക്കെതിരെ മൊഴിനല്‍കാന്‍ ഇഡി നിര്‍ബ്ബന്ധിച്ചുവെന്നാണ്‌ സന്ദീപ്‌ നായര്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം മാധ്യമങ്ങളോട്‌ പറഞ്ഞത്‌ .

സ്വര്‍ണ കടത്തിന്‌ പുറമേ ഡോളര്‍ കടത്തുകേസിലും കളളപ്പണ കേസിലും എന്‍ഐഎ രജിസ്‌റ്റര്‍ ചെയ്‌ത കേസിലും സന്ദീപ്‌ പ്രതിയാണ്‌. ഈ കേസുകളില്‍ സന്ദീപിന്‌ ജാമ്യം ലഭിച്ചിരുന്നു. കൊഫെപോസ തടവും അവസാനിച്ചതോടെയാണ്‌ പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന പ്രതി പുറത്തിറങ്ങിയത്‌. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക്‌ ബാഗേജുവഴി വന്‍ സ്വര്‍ണകടത്താണ്‌ സന്ദീപ്‌, സ്വപ്‌ന, സരിത്‌ എന്നിവരടങ്ങുന്ന സംഘം യുഎഇ കോണ്‍സല്‍ ജനറല്‍ അറ്രാഷെ എന്നിവരുടെ അടക്കം സഹായത്തോടെ നടത്തിയത്‌. 30 കിലോയുടെ സ്വര്‍ണമാണ്‌ ഒരുതവണ മാത്രം കടത്തിയത്‌ ഇത്തരത്തില്‍ 21 തവണ കടത്തിയിട്ടുണ്ടെന്നാണ്‌ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

കസറ്റംസ്‌ കേസിലും ഇഡിയുടെ കേസിലും പ്രതിയായ സന്ദീപ്‌ നായര്‍ എന്‍ഐഎയുടെ കേസില്‍ മാപ്പുസാക്ഷിയാണ്‌. യുഎഇ കോണ്‍സല്‍ ജനറലും അറ്റാഷെയും കളളക്കടത്തിന്റെ രാജ്യാന്തര സൂത്രധാരന്മാരാണെന്നാണ്‌ സന്ദീപ്‌ നായര്‍ തന്നെ എന്‍ഐഎ കോടതിയില്‍ പറഞ്ഞത്‌. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന തീവ്രവാദം എന്ന പേരിലാണ്‌ എന്‍ഐഎ അങ്കപ്പുറപ്പാട്‌ നടത്തിയത്‌. എന്നാല്‍ കോണ്‍സല്‍ ജനറലും അറ്റാഷെയും എന്‍ഐഎ കേസില്‍ പ്രതികളല്ല. സന്ദീപ്‌ മാപ്പ്‌സാക്ഷിയുമണ്‌. എന്നാല്‍ കസ്റ്റംസ്‌ എന്‍ഫോഴ്‌സ്‌മെന്റ് കേസുകളില്‍ ഇവര്‍ക്കതിരായ അന്വേഷണം ഉണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *