ഹനുമാന്‍ഗഡ്: രാജസ്ഥാനില്‍ ഇതര ജാതിയിലെ പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദലിത് യുവാവിനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു.ഹനുമാന്‍ഗഡിലെ പ്രേംപുര മേഖലയിലാണ് സംഭവം. ജഗദീഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മുകേഷ്, ഓം പ്രകാശ്, ഹന്സ്രാജ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ബാക്കിയുള്ള പ്രതികളെ പിടികൂടാന്‍ രണ്ട് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പിലിബംഗ എസ്എച്ച്ഒ ഇന്ദര്‍ കുമാര്‍ പറഞ്ഞു. യുവാവിനെ തല്ലിക്കൊല്ലുന്നതിന്റെ വീഡിയോ പ്രതികള്‍ ചിത്രീകരിച്ചിട്ടുമുണ്ട്. ആദ്യം കുടിക്കാന്‍ വെള്ളം കൊടുക്കുകയും പിന്നീട് മര്‍ദ്ദിക്കുകയുമായിരുന്നു. യുവാവ് കൊല്ലപ്പെടുന്നത് വരെ മര്‍ദ്ദനം തുടര്‍ന്നു. സംഭവത്തിന്റെ മുഴുവന്‍ വീഡിയോയും പ്രതികള്‍ ചിത്രീകരിച്ചു. പിന്നീട് യുവാവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



