റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരിക്ക്: ഐ.പി.എലില്‍ നിന്ന് പിന്‍മാറി കുല്‍ദീപ്

September 28, 2021 - 10:15 am

ദുബായ്: ഐ.പി.എലില്‍നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം കുല്‍ദീപ് യാദവ് പിന്മാറി. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതാണു പിന്മാറ്റത്തിനു കാരണമെന്നാണു സൂചന. ഐ.പി.എല്ലിനു പുറമേ രഞ്ജി ട്രോഫി ഉള്‍പ്പെടെ ആഭ്യന്തര സീസണിലെ മത്സരങ്ങളും ഇടംകൈയന്‍ സ്പിന്നര്‍ക്കു നഷ്ടമായേക്കുമെന്നാണ് അനുമാനം. മുംബൈയിലെ ആശുപത്രിയില്‍ കുല്‍ദീപ് അടുത്തിടെ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നതായി വിവരമുണ്ട്. പരുക്കില്‍നിന്നു പൂര്‍ണമുക്തനായി കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിന് കുറഞ്ഞത് നാലുമുതല്‍ ആറുമാസംവരെ വേണ്ടിവന്നേക്കുമെന്നാണു സൂചന. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലുണ്ടെങ്കിലും അവസാന പതിനൊന്നില്‍ ഇടംപിടിക്കാന്‍ കുല്‍ദീപിനായിരുന്നില്ല. മികച്ച രീതിയില്‍ പന്തെറിയുന്ന വരുണ്‍ ചക്രവര്‍ത്തിയുടെയും സുനില്‍ നരെയ്നിന്റെയും സാന്നിധ്യമാണ് കുല്‍ദീപിന് അവസരം നിഷേധിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *