റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ ഗൗതം ദാസ് കൊവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായി അഗര്‍ത്തലയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൗതം ദാസിനെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും ഇന്ന് പുലര്‍ച്ചെ ഏഴിന് മരിക്കുകയുമായിരുന്നു. 70 കാരനായ ഗൗതം ദാസ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1971ല്‍ പാര്‍ടി അംഗമായി. വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് പല പദവികളും വഹിച്ചു. 1985ല്‍ പാര്‍ടി സംസ്ഥാന കമ്മറ്റിയംഗമായി. 1994ല്‍ സെക്രട്ടറിയേറ്റിലും 2015ല്‍ കേന്ദ്ര കമ്മറ്റിയിലും അംഗമായി. ത്രിപുരയിലെ പാര്‍ടി മുഖ പത്രമായ ദേശേര്‍ കഥയുടെ സ്ഥാപക എഡിറ്ററായിയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *