റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: വിവിധ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി ആശുപത്രി ഉല്‍പ്പന്നങ്ങളുമായി കേരള ദിനേശ്

September 13, 2021 - 11:05 pm

കണ്ണൂർ: കേരള ദിനേശിന്റെ പുതിയ വിവിധ ഉല്‍പന്നങ്ങള്‍ വ്യവസായ മന്ത്രി പി രാജീവ് വിപണിയിലിറക്കി. ദിനേശ് അപ്പാരല്‍സില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ദോത്തി ബെല്‍റ്റ്,  ഡോക്‌ടേര്‍സ് കോട്ട്, സര്‍ജന്‍ ഗൗണ്‍, ആശുപത്രി ബെഡ്ഷീറ്റ്, ഓപ്പറേഷന്‍ തീയേറ്റര്‍ ഡ്രസ്, ഡിസ്‌പോസിബിള്‍ സര്‍ജന്‍ ഗൗണ്‍ എന്നിവയും ദിനേശ് ഫുഡ്‌സില്‍ നിന്നും തേങ്ങയില്‍ നിന്ന് ഉണ്ടാക്കുന്ന കേര അച്ചാറും, വെര്‍ജിന്‍ ഓയില്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഹെയര്‍ ഓയിലും ദിനേശ് ബേബി ഓയിലും ദിനേശ് സോപ്‌സ് ആന്റ് കോസ്‌മെറ്റിക്‌സില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വിവിധ കളറിലും ഫ്‌ളേവറിലുമുള്ള സാനിറ്റൈസറുകള്‍, ഹാന്റ്‌വാഷ്, ടോയ്‌ലറ്റ് ക്ലീനര്‍, ഫ്‌ളോര്‍ ക്ലീനര്‍, ലോണ്ടറി ഡിറ്റര്‍ജന്റ് തുടങ്ങിയവയാണ് വിപണിയിലിറക്കിയത്.  എ കെ ജി ആശുപത്രി സെക്രട്ടറി കെ വികാസ് മന്ത്രിയില്‍ നിന്നും ഉല്‍പന്നങ്ങള്‍ ഏറ്റുവാങ്ങി. കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ദിനേശ് ചെയര്‍മാന്‍ എം കെ ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. ദിനേശിന്റെ എല്ലാ ഉല്‍പന്നങ്ങളും www.shoppydin.com ല്‍ ലഭ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *