രാ​ജ്യ​ത്തിന്റെ ജ​നാ​ധി​പ​ത്യ ഭൂ​പ​ടം മാ​റ്റി​വ​ര​യ്ക്കാ​ൻ കേ​ന്ദ്ര ശ്ര​മമെന്ന് കനിമൊഴി

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ൽ ച​ർ​ച്ച​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ഡി​എം​കെ. ബി​ല്ല് വ​ന്നാ​ൽ പാ​ർ​ല​മെ​ന്‍റി​ലെ ത​മി​ഴ് ശ​ബ്ദ​മി​ല്ലാ​താ​കു​മെ​ന്നും ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണം മി​ക​ച്ച രീ​തി​യി​ൽ ന​ട​ത്തി​യ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​ണ് ബി​ല്ലെ​ന്നും ക​നി​മൊ​ഴി പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി സ​ഭ​യി​ൽ ഇ​ന്നും ക​റു​പ്പ​ണി​ഞ്ഞ് കൊ​ണ്ടാ​ണ് ഡി​എം​കെ അം​ഗ​ങ്ങ​ൾ എ​ത്തി​യ​ത്.

തെ​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ലം​ഘി​ച്ചു

തെ​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ക​നി​മൊ​ഴി പ​റ​ഞ്ഞു. പ​ഴ​യ ബി​ല്ല് വി​ജ്ഞാ​പ​നം ചെ​യ്യാ​തെ പു​തി​യ ബി​ല്ല് ച​ർ​ച്ച ചെ​യ്യു​ന്ന​ത് എ​ന്തി​നാ​ണ്. പ്രാ​ബ​ല്യ​ത്തി​ലാ​കാ​ത്ത നി​യ​മ​ത്തി​നാ​ണ് ഭേ​ദ​ഗ​തി ത​യാ​റാ​ക്കി​യ​തെ​ന്നും ക​നി​മൊ​ഴി പ​റ​ഞ്ഞു. നീ​തി​യെ​ന്നു പ​റ​യു​ന്ന​ത് എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്. സം​സ്ഥാ​ന​ങ്ങ​ളു​മാ​യോ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യോ സം​സാ​രി​ച്ചി​രു​ന്നോ.

നി​ല​വി​ലെ 543 സീ​റ്റു​ക​ളി​ൽ സം​വ​ര​ണം ന​ട​ത്ത​ട്ടെ​യെ​ന്നും ക​നി​മൊ​ഴി

രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ ഭൂ​പ​ടം മാ​റ്റി​വ​ര​യ്ക്കാ​നാ​ണ് കേ​ന്ദ്ര ശ്ര​മം. എ​ന്ത് കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ ബി​ല്ല് കൊ​ണ്ടു​വ​ന്നു. രാ​ജ്യ​ത്തെ വ​നി​ത​ക​ൾ​ക്ക് ഇ​ന്ന് സം​വ​ര​ണം ആ​വ​ശ്യ​മാ​ണ്. നി​ല​വി​ലെ 543 സീ​റ്റു​ക​ളി​ൽ സം​വ​ര​ണം ന​ട​ത്ത​ട്ടെ​യെ​ന്നും ക​നി​മൊ​ഴി പ​റ​ഞ്ഞു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →