റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതുക്കാട്‌ : കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ചുങ്കാല്‍ സ്വദേശി പീതാമംബരന്റെ കുടുംബത്തിനും, പാലപ്പിള്ളി സ്വദേശി സൈനൂദ്ദീന്റെ കുടുംബത്തിനും സര്‍ക്കാര്‍ ധനസഹായത്തിന്റെ ആദ്യഗഡു കൈമാറി. കെകെ രാമചന്ദ്രന്‍ എംഎല്‍എ ആദ്യഗഡുവായി 5 ലക്ഷം രൂപ വീതമാണ്‌ കൈമാറിയത്‌. കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എംആര്‍ രഞ്‌ജിത്‌, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, വരന്തിരപ്പളളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ജില്ലാ പഞ്ചായത്ത അംഗം വിഎസ്‌ പ്രിന്‍സ്‌, ചാലക്കുടി ഡിഎഫ്‌ ഒസംബുദ്ധ മജുംദാര്‍ ,വെളളികുളങ്ങര ആര്‍എഫ്‌ഒജോബിന്‍ ജോസഫ്‌,പഞ്ചായത്ത ജനപ്രതിനിധികള്‍ എന്നിവര്‍ എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *