ന്യൂഡല്‍ഹി: വിസാ കാലവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ തുടരുന്ന അഫ്ഗാന് പൗരന്മാരെ നാടുകടത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം.ഇവര്‍ക്കെതിരേ തല്ക്കാലം നിയമനടപടികള്‍ സ്വീകരിക്കണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്ദ്ദേശംഎന്തെങ്കിലും നിയമനടപടി സ്വീകരിക്കേണ്ട സാഹചര്യം വന്നാല്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയശേഷമേ പാടുള്ളൂവെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.നാട്ടിലേക്കു മടങ്ങാന്‍ ഇവിടെയുള്ള അഫ്ഗാനികളില് മിക്കവര്‍ക്കും താല്പര്യമില്ല. ആരുംതന്നെ തിരിച്ചുപോകാന്‍ ശ്രമം നടത്തുന്നില്ലെന്നും ഇന്ത്യയില്‍നിന്നും യു.എസ്, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവരില്‍ ധാരാളമുണ്ടെന്നുമാണു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐ.ബി.) റിപ്പോര്‍ട്ട്. വിദ്യാഭ്യാസം, ചികില്‍സ, തൊഴില്‍ ആവശ്യങ്ങള്‍ക്കാണു അഫ്ഗാനികള്‍ ഇന്ത്യയിലുള്ളത്. അതേസമയം, അഫ്ഗാനികളെ നിരീക്ഷിക്കണമെന്നും ഐ.എസ്., താലിബാന് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളുമായി എന്തെങ്കിലും ബന്ധം ശ്രദ്ധയില്‍പ്പെട്ടാല്‍ കേന്ദ്രത്തെ അറിയിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം നിലവില്‍വന്നതോടെ എമിഗ്രേഷന്‍, വിസ, നയതന്ത്ര വിഷയങ്ങളില്‍ പുതിയ സംവിധാനം വരേണ്ടതുണ്ട്. നിലവില്‍ അവിടത്തെ വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ സംവിധാനങ്ങളില്ല. ഖത്തറിന്റെ സഹായത്തോടെ അതിനുള്ള നടപടികള്‍ താലിബാന് ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. അതിനാല്‍, തല്ക്കാലം ഇന്ത്യയില്‍ കഴിയുന്നവരുടെ വിസ നീട്ടി നല്‍കാനാണു കേന്ദ്രത്തിന്റെ നീക്കം. പുതിയ വിസ അനുവദിക്കേണ്ടതില്ലെന്നും നിര്‍ദ്ദേശമുണ്ട്.
റിപ്പോര്‍ട്ട്
ന

