കര്‍ണാല്‍: ഹരിയാനയില്‍ പോലീസ് നിയന്ത്രണം മറികടന്ന് മിനി സെക്രട്ടേറിയേറ്റില്‍ കര്‍ഷകരുടെ അനിശ്ചിതകാല ഉപരോധം ആരംഭിച്ചു. ഇതിനിടെ സമരസമിതി നേതാക്കളായ രാകേഷ് ടികായത്ത്, യോഗേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, കര്‍ഷകരോഷത്തിനു മുന്നില്‍ വാഹനത്തില്‍നിന്ന് ഇവരെ പുറത്തുവിടാന്‍ പോലീസ് നിര്‍ബന്ധിതരായി. മിനി സെക്രട്ടേറിയറ്റ് ഓഫീസിന്റെ കവാടത്തിനു മുന്നില്‍ പോലീസും കര്‍ഷകരുമായി ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം തടയാന്‍ പോലീസ് ജലപീരങ്കിയും ചെറിയതോതില്‍ ലാത്തിച്ചാര്‍ജും നടത്തിയെങ്കിലും കര്‍ഷകര്‍ പിന്‍വാങ്ങിയില്ല.കഴിഞ്ഞ 28 നു നടന്ന പ്രക്ഷോഭത്തിനിടെ കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ നിര്‍ദേശിച്ച ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്നു പുറത്താക്കുന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണു കര്‍ഷകസംഘടനകള്‍ സമരം ശക്തമാക്കിയത്.



