റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓട്ടോറിക്ഷയിൽ യുവാവ് വെന്തുമരിച്ച നിലയിൽ

August 29, 2021 - 12:52 pm

കോട്ടയം: കോട്ടയം മാങ്ങാനത്ത് ഓട്ടോറിക്ഷയിൽ യുവാവ് വെന്തുമരിച്ച നിലയിൽ. വില്ലൂന്നി സ്വദേശിയായ അനന്തകൃഷ്ണനാണ് മരിച്ചത്. ഓട്ടോറിക്ഷയും കത്തിയ നിലയിലാണ്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

28/08/21 ശനിയാഴ്ച രാത്രിയോടെയാണ് മാങ്ങാനം തുരുത്തോപാലത്തിന് സമീപത്തായി ഓട്ടോറിക്ഷ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്സും എത്തി തീ അണച്ചപ്പോഴാണ് ഓട്ടോയ്ക്കുള്ളില്‍ ആളുണ്ടെന്ന വിവരം മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വില്ലൂന്നി സ്വദേശി അനന്തകൃഷ്ണനാണെന്ന് മനസിലായത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *