റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജാതി സെന്‍സസ്: നിതീഷും പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിയെ കണ്ടു

August 24, 2021 - 10:38 am

ന്യൂഡല്‍ഹി: ജാതി അടിസ്ഥാനമാക്കി സെന്‍സസ് നടത്തണമെന്ന ആവശ്യവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷനേതാവ് തേജസ്വി യാദവും ഉള്‍പ്പെട്ട സര്‍വകക്ഷിസംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. നിതീഷിനും തേജസ്വിക്കും പുറമേ, സംസ്ഥാനത്തെ ബി.ജെ.പി. മന്ത്രി ജനക് റാം, കോണ്‍ഗ്രസ് നേതാവ് അജീത് ശര്‍മ, മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചി, ഇടത് പാര്‍ട്ടി പ്രതിനിധികളും സര്‍വകക്ഷി സംഘത്തിലുണ്ടായിരുന്നു. സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കണ്ടത് ബിഹാറിനുവേണ്ടി മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കുംവേണ്ടിയാണെന്നു തേജസ്വി യാദവ് പറഞ്ഞു. മൃഗങ്ങളുടെയും മരങ്ങളുടെയും കണക്ക് എടുക്കാമെങ്കില്‍ മനുഷ്യരുടെയും കണക്കെടുക്കാം.ജാതി സെന്‍സസ് നടത്തിയാല്‍ അതു ചരിത്രപരവും പാവപ്പെട്ടവര്‍ക്ക് പ്രയോജനകരവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ വിഷയത്തില്‍ ബിഹാര്‍ ജനതയ്ക്കും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരേ അഭിപ്രായമായിരിക്കുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍ പിന്നീട് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *