റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

August 23, 2021 - 5:30 pm

ന്യൂഡൽഹി: അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. ആഗസ്ത് 26ന് രാവിലെ 11നാണ് യോഗം. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വിദേശകാര്യമന്ത്രാലയം പാര്‍ലമെന്‍റിലെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്.

വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം, അഫ്ഗാന്‍ നയം എന്നിവ വിദേശകാര്യമന്ത്രാലയം രാഷ്ട്രീയകക്ഷി നേതാക്കളോട് യോഗത്തില്‍ വിശദീകരിക്കും.

അതേസമയം അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ദൗത്യം തുടരുകയാണ്. അഫ്ഗാനിൽ കുടുങ്ങിയ 146 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു. വ്യോമസേനാ വിമാനങ്ങൾക്ക് പുറമെ രണ്ട് വിമാനങ്ങൾ കൂടി കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തും .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *