റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് കുലുക്കല്ലൂർ സഹകരണ സംഘത്തിൽ തട്ടിപ്പ്’; 45 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടെന്ന് റിപ്പോർട്ട് ; ബാങ്ക് സി പി എം നിയന്ത്രണത്തിലുള്ളത്

August 19, 2021 - 3:58 pm

പാലക്കാട്: പാലക്കാട് കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിൽ സാമ്പത്തിക തട്ടിപ്പ്. 45,48250 രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് സഹകരണ സംഘത്തിലെ ഹോണററി സെക്രട്ടറി വി ജനാർദ്ധനനെ സസ്പെന്റ് ചെയ്തു.

സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലാണ് വീണ്ടും തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അതേസമയം ക്രമക്കേടിൽ സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി.

സ്ഥാപനത്തിലെ പ്യൂൺ ആയ കെ പി മണികണ്ഠന്റെ നേതൃത്വത്തിലാണ് തട്ടിപ്പെന്നാണ് റിപ്പോർട്ടിലെ പരാമർശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *