ആലപ്പുഴ: കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓഗസ്റ്റ് 11 മുതൽ 20 വരെ ഓണം ജില്ല ഫെയർ ജില്ല കോടതി പാലത്തിന് പടിഞ്ഞാറ് വശമുള്ള പുന്നപ്ര-വയലാർ സ്മാരക ഹാളിൽ സംഘടിപ്പിക്കും. ഓഗസ്റ്റ് 11ന് ഉച്ചയ്ക്ക് രണ്ടിന് അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാമിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഓൺലൈൻ മുഖേന ഉദ്ഘാടനം നിർവഹിക്കും. അഡ്വ.എ.എം.ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ആദ്യവിൽപ്പന നടത്തും. ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ്, കൗൺസിലർ എം.ജി സതീദേവി , മേഖല മാനേജർ മിനി.എൽ എന്നിവർ പങ്കെടുക്കും.
റിപ്പോര്‍ട്ട്
ന

