റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം. ; സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ സിപിഎം തീരുമാനമെടുത്തു. പൂര്‍ണ സ്വാതന്ത്ര്യം അകലെയാണെന്നായിരുന്നു ഇതുവരെയുളള സിപിഎം നിലപാട്‌. അതിനാല്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ല.

എന്നാല്‍ ദേശീയതാ വാദം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ ആര്‍എസ്‌എസ്‌ തുടങ്ങിയതോടെയാണ്‌ പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റം വന്നത്‌. അതിനെ പ്രതിരോധിക്കാന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാനും സ്വാതന്ത്ര്യ സമരത്തില്‍ പാര്‍ട്ടിയുടെ പങ്ക്‌ വിശദീകരിക്കാനും പാര്‍ട്ടി സിപിഎം കേന്ദ്രകമ്മറ്റി തീരുമാനിക്കുകയായിരുന്നു. ദേശീയ തലത്തില്‍തന്നെ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയപതാക ഉയര്‍ത്തും. കുട്ടികളുടെയും യുവാക്കളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിയാണ്‌ ആഘോഷം നടത്തേണ്ടതെന്നും തീരുമാനം ഉണ്ട്‌. ഇത്‌ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും പാര്‍ട്ടി നിര്‍ദ്ദേശം നല്‍കും.

ഇതോടൊപ്പം സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തതും, ജനാധിപത്യ മതേതര ഇന്ത്യയെന്ന കാഴ്‌ചപ്പാടിനെ തകര്‍ക്കകയും ചെയ്യുന്ന ആര്‍എസ്‌എസിനെ തുറന്നുകാട്ടുകയും ചെയ്യണമെന്നാണ്‌ സിപിഎം തീരുമാനമെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം എച്ചൂരി പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *