തിരുവനന്തപുരം ; കോവിഡ് ചികിത്സയില്‍ വീട്ടിലിരിക്കെ പിപിഇ കിറ്റ് ധരിച്ചത്തിയ സുഹൃത്ത് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. തിരുവനന്തപുരത്ത് കോവിഡ് സന്നദ്ധ പ്രവര്‍ത്തകനായിരുന്ന മഹേഷ് പരമേശ്വരനെതിരെയാണ് പാപ്പനംകോഡ് സ്വദേശിയും സുഹൃത്തുമായ യുവതി പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ മഹേഷിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന സുഹൃത്താണ് യുവതി. വിവാഹ വാഗ്ദാനം നല്‍കിയശേഷം മഹേഷ് ജാത്യധിക്ഷേപം നടത്തി പിന്മാറിയതാണെന്നും പരാതിയില്‍ ആരോപിക്കുന്നു. 2021 ഏപ്രില്‍മാസം തനിക്കും പിതാവിനും കോവിഡ് ബാധിച്ചതോടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അച്ഛന് ആശുപത്രിയിലേക്ക് വേണ്ട സാധനങ്ങള്‍ എടുക്കാന്‍ പിപിഇ കിറ്റ് ധരിച്ച വീട്ടിലേക്കുളള യാത്രയില്‍ തനിക്കൊപ്പം മഹേഷും കൂടിയെന്നും വീട്ടിലെത്തിയതിന് പിന്നാലെ ബലാല്‍സംഗം ചെയ്തുവെന്നുമാണ് പരാതി.



