കൊച്ചി ; ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പുറത്തുളളപ്പോള്‍ ലാസ്‌റ്റ് ഗ്രേഡ് റാങ്കുലിസ്‌റ്റ് നീട്ടുന്നതെന്തിനെന്ന് ഹൈക്കോടതി. കാലാവധി നീട്ടണമെന്ന അഡ്‌മിസ്‌ട്രേറ്രീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പിഎസ് സി സമര്‍പ്പിച്ചഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കാലാവധി നീട്ടില്ലെന്ന് സിംഗിള്‍ ബെഞ്ച് അറിയ്‌ച്ചു. അഡ്‌മിനിസ്ട്രേറ്രീവ് ട്രൈബ്യൂണലിന് ഇത്തരത്തില്‍ ഇടക്കാല ഉത്തരവിറക്കാന്‍ അധികാരമുണ്ടോയെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. ഉത്തരവ് കോടതി റദ്ദാക്കകുയും ചെയ്‌തു.
പട്ടിക നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുമെന്ന് കാണിച്ചാണ് പിഎസ് സി കോടതിയെ സമീപിച്ചത്. നാളെ കാലാവധി അവസാനിക്കുന്ന ലിസറ്റകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇവയുടെ കാലാവധി മൂന്നുവര്‍ഷം കഴിഞ്ഞതിനാലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ മുടിമുറിക്കല്‍ സമരം നടത്തിയിരുന്നു.



