റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യോനോയില്‍ സിം ബൈന്‍ഡിങ് സുരക്ഷാ സംവിധാനവുമായി എസ്ബിഐ

August 4, 2021 - 10:25 am

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ, യോനോ ലൈറ്റ് ആപുകളില്‍ സിം ബൈന്‍ഡിങ് എന്ന പുതിയ മെച്ചപ്പെട്ട സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍.ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറോടു കൂടിയ സിം കാര്‍ഡ് ഉളള ഡിവൈസില്‍ മാത്രമായിരിക്കും ഇതു പ്രകാരം യോനോ, യോനോ ലൈറ്റ് ആപുകള്‍ പ്രവര്‍ത്തിക്കുക. വിവിധ ഡിജിറ്റല്‍ തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്ന പുതുക്കിയ പതിപ്പിനായി ഉപഭോക്താക്കള്‍ അവരുടെ മൊബൈല്‍ ആപ് അപ്ഡേറ്റു ചെയ്യുകയും ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുകയും ചെയ്യണമെന്ന് എസ് ബി ഐ അധികൃതര്‍ വ്യക്തമാക്കി. ഈ പ്രക്രിയയിലൂടെ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യകയും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറോടു കൂടിയ സിം ഉളള ഡിവൈസില്‍ നിന്ന് രജിസ്ട്രേഷന്‍ നടത്തുന്നു എന്ന് ഉപഭോക്താക്കള്‍ ഉറപ്പാക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *