റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പശ്ചിമേഷ്യയില്‍ തീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ: മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ.

July 31, 2021 - 9:33 am

കെയ്റോ: പശ്ചിമേഷ്യയില്‍ തീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റയുമായി കൊവിഡ് നാലാം തരംഗത്തിനു തുടക്കമിട്ടതായി ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.അതിനിടെ കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിലും വ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. ലോക്ക്ഡൗണ്‍, വ്യാപക പരിശോധന എന്നീ മാര്‍ഗങ്ങളിലൂടെ വൈറസിനെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ്‌ ചൈനീസ് അധികൃതര്‍. നിലവില്‍ മൊറോക്കോ മുതല്‍ പാകിസ്താന്‍ വരെ വ്യാപിച്ചു കിടക്കുന്ന മേഖലയിലെ 22ല്‍ 15 രാജ്യങ്ങളിലും ഡെല്‍റ്റ സാന്നിധ്യമുണ്ട്. ഇവിടങ്ങളില്‍ വാക്സിനേഷന്‍ നിരക്ക് കുറവാണ്. രോഗവ്യാപനത്തിനൊപ്പം മരണനിരക്ക് ഉയര്‍ത്താനും ഇതു കാരണമായേക്കുമെന്നാണ് ആശങ്ക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *