റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആന്റണി ബ്ലിങ്കന്‍ ഇന്ത്യയിലെത്തി

July 28, 2021 - 12:25 pm

ന്യൂഡല്‍ഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൊവ്വാഴ്ച ഇന്ത്യയിലെത്തി. ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനും അഫ്ഗാനിലെ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ക്വാഡിന്റെ ചട്ടക്കൂടില്‍ ഇന്തോപസഫിക് മേഖലയില്‍ സഹകരണം വിപുലീകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ബ്ലിങ്കന്‍ ഇന്ത്യയിലെത്തിയത്. ബ്ലിങ്കന്‍ ഇന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തുകയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ കാണുകയും ചെയ്യും. തന്റെ ദ്വിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുവൈത്തിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം സന്ദര്‍ശിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *