റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കശ്മീരില്‍ ഭീകരാക്രമണം: ഒരു മരണം

July 24, 2021 - 10:52 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോറയിലെ ത്രാലില്‍ ഭീകരാക്രമണത്തില്‍ ഒരു മരണം.ലുര്‍ഗാം സ്വദേശിയായ ജാവേദ് മാലിക്കാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്.ജാവേദ് മാലിക്കിന്റെ വീടിന് നേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ ജാവേദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. അഞ്ചംഗ സംഘമാണ് ജാവേദ് മാലിക്കിനെ കൊലപ്പെടുത്താന്‍ എത്തിയതെന്നാണ് സൂചന.അതേസമയം കൊലപാതകം നടത്തിയ ഭീകരര്‍ ഇപ്പോഴും ഈ പ്രദേശത്തുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് സൈന്യം പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കി. പ്രദേശത്തെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *