അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള 6 എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2021-22 അദ്ധ്യയന വര്‍ഷത്തില്‍  എന്‍.ആര്‍.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം (8547005097, 0484-2575370), ചെങ്ങന്നൂര്‍ (8547005032, 0479-2454125), അടൂര്‍ (8547005100, 04734-231995), കരുനാഗപ്പള്ളി (8547005036, 0476-2665935), കല്ലൂപ്പാറ (8547005034, 0469-2678983), ചേര്‍ത്തല (8547005038, 0478-2552714) എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 

അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ മേല്‍ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി (പ്രോസ്പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കണം. രാവിലെ 10 മണി മുതല്‍ ഓഗസ്റ്റ് അഞ്ച് വൈകിട്ട് അഞ്ച് വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു.   ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്ട്രേഷന്‍ ഫീസ്  ഓണ്‍ലൈനായോ/ബന്ധപ്പെട്ട പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ഓഗസ്റ്റ് ഒന്‍പതിന് വൈകീട്ട് അഞ്ചിനകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ www.ihrd.ac.in/ ഇമെയില്‍ ihrd.itd@gmail.com മുഖാന്തിരം ലഭ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *