റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അച്ഛനും മകനും ഒരേ മരത്തില്‍ തൂങ്ങി മരിച്ചു

July 21, 2021 - 8:01 am

കുന്നംകുളം : കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ കുന്നംകുളം എയ്യാലില്‍ അച്ഛനും മകനും ഒരേ മരത്തില്‍ തൂങ്ങി മരിച്ചു.എയ്യാല്‍ സ്വദേശി ശരത്‌ (27) ആത്മഹത്യ ചെയ്‌തതില്‍ മനം നൊന്താണ്‌ അച്ചന്‍ ദാമോദരന്‍(53) തൂങ്ങിമരിച്ചത്‌. 2021 ജൂലൈ 19ന്‌ തിങ്കളാഴ്‌ച വൈകിട്ടാണ്‌ സംഭവം. കുടുംബ പ്രശ്‌നമാണ്‌ കാരണമെന്ന്‌ പോലീസ്‌ വ്യക്തമാക്കി. കുന്നംകുളം എയ്യാല്‍ ജാഫര്‍ ക്ലബ്ബിന്‌ സമീപമാണ്‌ സംഭവം നടന്നത്‌.

തിങ്കളാഴ്‌ച വൈകിട്ട്‌ വീട്ടില്‍ നിന്ന്‌ ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മരിച്ച ശരത്‌ ടിപ്പര്‍ലോറി ഡ്രൈവറാണ്‌. ദാമോദരന്‍ കൂലിപ്പണിക്കാരനുമാണ്‌. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന്‌ വീട്ടില്‍ നിന്നും പോയ ശരത്‌ രാത്രിയായിട്ടും തിരിച്ചെത്താഞ്ഞതിനാല്‍ ദാമോദരനും, ഇളയമകന്‍ സജിത്തും അന്വെഷിച്ചിറങ്ങുകയായിരുന്നു. രാത്രിയോടെ സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ബന്ധുക്കളെ വിവരമറിയിക്കാന്‍ സജിത്ത്‌ തിരിച്ചുപോയ സമയം ദാമോദരന്‍ ഉടുത്തിരുന്ന മുണ്ട്‌ മരത്തില്‍ കെട്ടി കുരുക്കിട്ട്‌ ചാടുകയായിരുന്നു. മകന്‍ സജിത്തും നാട്ടുകാരും തിരികെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അച്ഛനും മകനുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി എരുമപ്പെട്ടി പോലീസ്‌ അറിയിച്ചു. ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ക്കുശേം മൃതദേഹങ്ങള്‍ പോസ്‌റ്റ്‌ മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *