റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആഭ്യന്തര സഹമന്ത്രി ബംഗ്ലാദേശി: ബഹളത്തില്‍ മുങ്ങി രാജ്യസഭ

July 20, 2021 - 9:47 am

ന്യൂഡല്‍ഹി: ആഭ്യന്തര വകുപ്പ് സഹമന്ത്രി നിസിത് പ്രമാണിക് ബംഗ്ലാദേശിയാണെന്ന ആരോപണത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെത്തുടര്‍ന്ന് ഉച്ചയ്ക്കു മൂന്നു മണിവരെ രാജ്യസഭ നിര്‍ത്തിവച്ചു. 19/07/21 ന് മൂന്നു തവണയാണു സഭ നിര്‍ത്തിവച്ചത്. വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സുഖേന്ദു ശേഖര്‍ റോയിയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ക്രമപ്രശ്നം ഉന്നയിച്ചെങ്കിലും ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് അനുവദിച്ചില്ല.അതേസമയം, പ്രമാണിക് ഇന്ത്യന്‍ പൗരത്വമുളളയാളാണെന്നു ബി.ജെ.പി. ജനറല്‍ സെക്രട്ടറി സായന്തന്‍ ബസു പ്രതികരിച്ചു. ബംഗ്ലാദേശില്‍നിന്ന് അഭയാര്‍ഥിയായാണ് പ്രമാണിക് ഇന്ത്യയില്‍ എത്തിയത്. പൗരത്വ ഭേദഗതി നിയമം (സി.എ.എ) പാസാക്കിക്കഴിഞ്ഞു. ഇത് ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്നുവെന്നുമാണ് സായന്തന്‍ ബസു പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *