റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാസങ്ങൾക്ക് ശേഷം ഈഫൽ ടവർ തുറന്നു

July 18, 2021 - 11:47 am

കഴിഞ്ഞ എട്ട് മാസമായി കൊവിഡ്‌ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന ഈഫൽ ടവർ സന്ദർശകർക്കായി തുറന്നു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഈഫൽ ടവർ ഇത്രയധിക കാലം അടച്ചിടുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ടവർ തുറക്കുന്നത് കാണാൻ നിരവധി പേരാണ് 16/06/2021 വെള്ളിയാഴ്ച ടവറിന് മുന്നിലെ ക്യൂവിൽ കാത്ത് നിന്നത്.

ടവറിന് ചുവട്ടിലുള്ള കൌണ്ട്ഡൌണ്‍ ക്ലോക്കില്‍ സീറോ തെളിഞ്ഞപ്പോള്‍ സന്ദർശകർ ആഹ്ലാദാരവം മുഴക്കി. ബാൻഡ് മേളം മുഴക്കി ആരവങ്ങളോടെ സന്ദർശകർ ലോകാത്ഭുതം കാണാൻ സാമൂഹിക അകലം പാലിച്ച് ടവറിലേക്ക് കടന്നു.

ടവർ സന്ദർശിക്കുന്നവർക്ക് 21/07/2021 ബുധനാഴ്ച മുതൽ ഹെൽത്ത് പാസ് നിര്ബന്ധമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *