റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊലീസ് സ്റ്റേഷൻ അക്രമിച്ച കേസിലെ പ്രതിയായ എസ് എഫ് ഐ പ്രവർത്തകൻ രണ്ടു വർഷത്തിനു ശേഷം അറസ്റ്റിൽ

June 27, 2021 - 9:52 pm

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 2019ല്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനത്തില്‍ എസ്‌എഫ്‌ഐക്കാരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന്റെ ജനലുകള്‍ അടിച്ചുപൊട്ടിച്ച യുവാവ് പോലീസ് പിടിയിലായി. കൊട്ടാരക്കര ആണ്ടൂര്‍ തണ്ണിവിള വീട്ടില്‍ 26 കാരനായ കിരണ്‍ ഷാജി ആണ് 2 വര്‍ഷത്തിനു ശേഷം പിടിയിലായത്. എസ്‌എഫ്‌ഐ ഏരിയ കമ്മിറ്റി അംഗവും കുസാറ്റില്‍ എസ്‌എഫ്‌ഐ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. മാത്രമല്ല കുസാറ്റ് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ വിദ്യാര്‍ഥിയായിരുന്നു കിരണ്‍. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

2019 ഫെബ്രുവരി 5ന് വൈകിട്ട് 5.1ന് പോലീസ് സ്റ്റേഷന്റെ ഭിത്തിയിലെ 2 ജനല്‍പാളികളുടെ ഗ്ലാസുകള്‍ കിരണ്‍ കൈകൊണ്ട് അടിച്ചു പൊട്ടിച്ചിരുന്നു. 5,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *