കൊച്ചി: കളമശേരി മണ്ഡലത്തിൽ എച്ച്എംടി നഗർ സ്വദേശി വധു അനീസയാണ് വരനൊപ്പം വോട്ട് ചെയ്യാൻ എത്തിയത്. കളമശേരി എച്ച്എംടി ഹൈസ്കൂൾ 27-ാം നമ്പർ ബൂത്തിലാണ് വധുവും വരനും എത്തിയത്.
മണലിമുക്ക് സെന്റ് ജോസഫ്സ് സ്കൂളിലാണ് മറ്റൊരു വധുവും വരനും വോട്ട് രേഖപ്പെടുത്താൻ എത്തിയത്. കളമശേരി മണ്ഡലത്തിൽ ഒരേ ബൂത്തിലാണ് ഇന്ന് വിവാഹിതരായ റിൻഷാദിനും അലീനക്കും വോട്ട്. നിക്കാഹിന് ശേഷമാണ് ഇരുവരും വോട്ട് ചെയ്യാൻ എത്തിയത്.
.
