റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിഷയം ഗൗരവം, സ്ത്രീധന പരാതികൾക്കായി പ്രത്യേക സംവിധാനമെന്ന് മുഖ്യമന്ത്രി; ഹെൽപ്പ്‌ ലൈൻ നമ്പർ 23.06.2021 മുതൽ

June 22, 2021 - 7:58 pm

സ്ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നിസാരകാര്യമല്ലെന്നും, വിഷയം ഗൗരവമായി കണ്ട് കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രതിസന്ധികളും അന്വേഷിക്കുന്നതിന് പത്തനംതിട്ട പൊലീസ് മേധാവി ആർ നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസറായി നിയോഗിച്ചു. 9497999955 എന്ന നമ്പറിൽ നാളെ (23.06.2021) മുതൽ പരാതികൾ അറിയിക്കാം.

വനിതകൾക്കെതിരെ സൈബർ അതിക്രമങ്ങൾക്കെതിരായ പരാതികൾക്കായി അപരാജിത എന്ന ഓൺലൈൻ സംവിധാനം നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

aparajitha.pol@kerala.govi.in എന്ന വിലാസത്തിലേക്ക് പരാതികൾ മെയിൽ അയക്കാം. ഈ സംവിധാനത്തിലേക്ക് വിളിക്കാനുള്ള നമ്പർ- 9497996992. ഈ നമ്പർ നാളെയാണ് നിലവിൽ വരിക.

പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമിലും പരാതികൾ അറിയിക്കാം. നമ്പർ- 9497900999, 9497900286.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *