തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

പാലക്കാട്: ഗസ്റ്റ് അധ്യാപക നിയമനം

June 22, 2021 - 2:21 pm

പാലക്കാട്: പത്തിരിപ്പാല ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂണ്‍ 22, 23, 24 തിയതികളില്‍ നടക്കും. ഓണ്‍ലൈനായി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഇന്റര്‍വ്യൂ നടക്കുന്ന വിഷയം, തിയതി എന്നിവ ക്രമത്തില്‍. ഫോണ്‍- 0491 2873999

ജൂണ്‍ 22- കൊമേഴ്‌സ്, എ മുതല്‍ എച്ച് വരെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുള്ളവര്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ. ഐ മുതല്‍ ആര്‍ വരെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുള്ളവര്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകീട്ട് നാല് വരെ.

ജൂണ്‍ 23- കൊമേഴ്‌സ്, എസ് മുതല്‍ സെഡ് വരെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുള്ളവര്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ.

ജൂണ്‍ 23- ബി.ബി.എ, ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകീട്ട് നാല് വരെ

ജൂണ്‍ 24- സയന്‍സ്, ഹിന്ദി, സംസ്‌കൃതം, രാവിലെ 10 മുതല്‍ ഉച്ചയ്ക്ക്  12 വരെ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *