തിരുവനന്തപുരം : കോവിഡ് ചികിത്സയില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ മുറികളുടെ വാടക ആശുപത്രി ഉടമകള്‍ക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ചുളള ഉത്തരവ് പുറത്തിറക്കി. എന്നാല്‍ വാര്‍ഡിലും ഐസിയുവിലും ചികിത്സയില്‍ കഴിയുന്ന ഇന്‍ഷ്വറന്‍സ് ഉളളവരില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കുമാത്രമേ ഈടാക്കാവൂയെന്നാണ് നിര്‍ദ്ദേശം.
.നിരക്ക് പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശത്തിലുണ്ട് ആരോഗ്യ സുരക്ഷാ പദ്ധതിയായ കാസ്‌പ് കാര്‍ഡുളളവര്‍ക്കും സര്‍ക്കാര്‍ റഫര്‍ ചെയ്യുന്നവര്‍ക്കും ഉത്തരവ് ബാധകമല്ല. വാര്‍ഡ് ,ഐസിയു,വെന്റിലേറ്റര്‍എന്നിവിടങ്ങളില്‍ ചികിത്സ തേടുന്നവര്‍ക്ക് സര്‍ക്കാര്‍ നിരക്കുമാത്രമേ ഈടാക്കാവൂ എന്ന് നിര്‍ദ്ദേശമുണ്ട്. നേരേേത്ത ഗുരുതര അസുഖങ്ങളുളളവര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുമ്പോഴും സര്‍ക്കാര്‍ നിരക്കേ ഈടാക്കാവൂ എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.അതേസമയം ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെതിരായ ലാബ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തളളി.



