റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആര്‍ടിപിസിആര്‍ പരിശോധന : ലാബുടമകളുടെ ഹര്‍ജി ഹൈക്കോടതി തളളി

June 22, 2021 - 10:43 am

കൊച്ചി: സംസ്ഥാനത്ത്‌ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക്‌ കുറച്ചതിനെതിരെ ലാബുടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. പരിശോധനാ നിരക്ക്‌ കുറച്ചത്‌ ശരിവച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യം ഇല്ല. മറ്റ്‌ പലസംസ്ഥാനങ്ങളിലും പരിശോധനക്ക്‌ നിരക്ക്‌ കുറവാണെന്ന്‌ കോടതി നിരീക്ഷിച്ചു.നിരക്കുകുറച്ചതില്‍ ആക്ഷേപങ്ങളുണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് സിംഗിള്‍ ബെഞ്ചിനെ വീണ്ടും സമീപിക്കാവുന്നതാണെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി.

2021 ഏപ്രില്‍ 30 നാണ്‌ പരിശോധനാ നിരക്ക്‌ കുറച്ച്‌ സര്‍ക്കാര്‍ ഉത്തവിറക്കിയത്‌. കേന്ദ്രസര്‍ക്കാരിനാണ്‌ നിരക്ക്‌ നിശ്ചയിക്കാന്‍ അധികാരമുളളതെന്നാണ്‌ ലാബുടമകള്‍ വാദിച്ചത്‌. പരിശോധനാ നിരക്ക്‌ 500 രൂപയാക്ക്‌ി കുറച്ചതുമൂലം സംസ്ഥാനത്തെ ലാബുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന ലാബുടമകളുടെ വാദത്തോട്‌ സംസ്ഥാനങ്ങളില്‍ കുറഞ്ഞ നിരക്കില്‍ പരിശോധന നടത്തുന്നുണ്ടല്ലോ എന്ന മറുചോദ്യമാണ്‌ കോടതി ചോദിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *