റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ട് ജോലി സംരക്ഷിക്കണം: യുപിയില്‍ അളിയനെ ജോലിക്കയച്ച പോലീസ് കോണ്‍സ്റ്റബിള്‍ പിടിയില്‍

ലഖ്‌നൗ: പോലിസിലും അധ്യാപകനായും ലഭിച്ച ജോലി സംരംക്ഷിക്കാന്‍ ആള്‍മാറാട്ടം നടത്തിയ കോണ്‍സ്റ്റബിള്‍ പിടിയില്‍. യു.പി. മൊറാദാബാദിലെ താക്കൂര്‍ദ്വാര പോലീസ് സ്‌റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ച കോണ്‍സ്റ്റബിള്‍ അനില്‍കുമാറാണ് തനിക്ക് പകരം ഭാര്യാസഹോദരനെ ജോലിക്കയച്ച് ആള്‍മാറാട്ടം നടത്തിയത്.പോലീസ് ഉദ്യോഗസ്ഥര്‍ അനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തു. അതേസമയം, ഇയാള്‍ക്ക് പകരം സേനയില്‍ ജോലിചെയ്ത ഭാര്യാസഹോദരന്‍ അനില്‍സോണി ഒളിവിലാണ്.2012 ലാണ് മുസാഫര്‍നഗറിലെ കത്തൗളി സ്വദേശിയായ അനില്‍കുമാര്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

2011 ല്‍ ബയ്‌റേലിയിലും 2012 ല്‍ തന്നെ മീററ്റിലും നടന്ന റിക്രൂട്ട്‌മെന്റുകളില്‍ ഇയാള്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് ഗോരഖ്പൂരില്‍ നടന്ന റിക്രൂട്ട്‌മെന്റില്‍ സേനയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. പരിശീലനശേഷം ബറേലിയിലായിരുന്നു ആദ്യ പോസ്റ്റിങ്. പിന്നീട് മൊറാദാബാദിലേക്ക് സ്ഥലംമാറ്റി. ഇതോടെയാണ് ഭാര്യാസഹോദനുമായി ചേര്‍ന്ന് അനില്‍കുമാര്‍ ആള്‍മാറാട്ടം നടത്തിയത്.അനില്‍കുമാറിന് പകരം അദ്ദേഹത്തിന്റെ പേരില്‍ മൊറാദാബാദില്‍ അനില്‍സോണിയാണ് ജോലിക്ക് ഹാജരായത്.

ബയ്‌റേലിയില്‍നിന്നുള്ള സ്ഥലംമാറ്റ ഉത്തരവുമായി എത്തിയ വ്യാജനെ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞില്ല. ഫോട്ടോയിലെ വ്യത്യാസം തുടക്കത്തില്‍ ശ്രദ്ധയില്‍പ്പെട്ടെങ്കിലും പിന്നീട് ഇതില്‍ നടപടിയൊന്നുമുണ്ടായില്ല.ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് അനില്‍കുമാര്‍ ഭാര്യാസഹോദരന് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കിയിരുന്നു. പോലീസ് പരിശീലനക്കാലത്തെ വിവിധ അഭ്യാസങ്ങളും തോക്ക് ഉപയോഗിക്കേണ്ടവിധവും സല്യൂട്ട് ചെയ്യേണ്ട രീതിയുമടക്കം പഠിപ്പിച്ചിരുന്നു. തുടര്‍ന്നു ജോലിയില്‍ പ്രവേശിച്ച അനില്‍സോണി, അനില്‍കുമാറെന്ന പേരില്‍ ജോലി ചെയ്തു. അനില്‍കുമാറാകട്ടെ ഈ അവസരത്തില്‍ അധ്യാപക വൃത്തിയിലേക്കു തിരിഞ്ഞു.

ഇതിനിടെ, അനില്‍സോണിക്ക് സേനയില്‍നിന്ന് തോക്കും അനുവദിച്ചിരുന്നു. ആര്‍ക്കും സംശയത്തിനിടനല്‍കാതെ ജോലി തുടരുന്നതിനിടെയാണ് തട്ടിപ്പ് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചത്.


നിലവില്‍ ജോലിചെയ്യുന്നത് യഥാര്‍ഥ അനില്‍കുമാര്‍ അല്ലെന്ന വിവരം ലഭിച്ചതോടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ രഹസ്യമായി അന്വേഷണം നടത്തി. തുടര്‍ന്ന് ആള്‍മാറാട്ടം സ്ഥിരീകരിച്ചതോടെ അനില്‍കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *