റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെറ്റ്‌വര്‍ക്കില്ലാത്തതിനാല്‍ കുടചൂടി കാട്ടിനുളളളില്‍ വിദ്യാര്‍ത്ഥികള്‍

June 17, 2021 - 10:32 am

കരുവാരക്കുണ്ട്‌ : മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാത്തതിനാല്‍ നിരവധി കുട്ടികള്‍ പഠനം നടത്തുന്നത്‌ കൊടും കാട്ടിനുളളില്‍ കുടയും ചൂടി നിന്ന്‌. ഇവിടം മൊബൈല്‍ നെറ്റ്‌ വര്‍ക്കിന്‌ പുറത്താണ്‌. മഴക്കാലത്ത്‌ മണിക്കൂറുകളോളം വൈദ്യുതി ലഭിക്കാറില്ല . ഭൂരിഭാഗം വീടുകളിലും ടിവി ഇല്ല അതുകൊണ്ടുതന്നെ ഇവിടത്തെ വ്‌ദ്യാര്‍ത്ഥികള്‍ക്ക്‌ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനും ആവുന്നില്ല.

ഗ്രാമത്തില്‍ മതിയായ ഇന്റര്‍നെറ്റ്‌ കണക്ടിവിറ്റി ഇല്ലാത്തതിനാല്‍ കുട്ടികള്‍ ദിവസവും കുന്നുകള്‍ കയറി പാറപ്പുറങ്ങളില്‍ ഇരുന്നാണ്‌ ക്ലാസില്‍ പങ്കെടുക്കുന്നത്‌. വിക്ടേഴ്‌സ്‌ ചാനലിലെ ക്ലാസിന്‌ പുറമേ ഓണ്‍ ലൈനായും ലൈവായും ക്ലാസുകള്‍ക്ക്‌ തുടക്കം കുറിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കടുത്ത സമ്മര്‍ദ്ദത്തിലാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *