റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട കോന്നി വയക്കരയിലും വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തി

June 15, 2021 - 5:36 pm

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോന്നി വയക്കരയിലും വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തി. 15/06/21 ചൊവ്വാഴ്ച പകലാണ് സ്‌ഫോടക ശേഖരം കണ്ടെത്തിയത്.

14/06/21 തിങ്കളാഴ്ച സ്‌ഫോടകവസ്തുക്കള്‍ കണ്ട പത്തനാപുരം പാടത്തിന് സമീപത്തെ പ്രദേശമാണ് വയക്കര. 90 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. ഏതാണ്ട് ഒന്നര മാസത്തെ പഴക്കമാണ് ഇതിന് കണക്കാക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തേത്തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *