റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിന്‌ വായ്‌പാ ലഭ്യതയില്‍ കുറവുവരാന്‍ സാധ്യത

June 14, 2021 - 12:53 pm

തിരുവനന്തപുരം : കോവിഡ്‌ കാലത്ത്‌ വരുമാനം കുറഞ്ഞ സംസ്ഥാനങ്ങളെ കേന്ദ്രപദ്ധതികള്‍ നടപ്പിലാക്കാന്‍ നിര്‍ബ്ബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ കുരുക്കില്‍ വീഴാത്ത കേരളത്തിന്‌ വായ്‌പാ ലഭ്യതയില്‍ കുറവുവന്നേക്കാം. വൈദ്യുതി, ഭക്ഷ്യ പൊതുവിതരണം, വ്യവസായം, നഗര വികസനം തുടങ്ങിയ മേഖലകളിലാണ്‌ കേന്ദ്ര വ്യവസ്ഥകള്‍ കൊണ്ടുവരുന്നത്‌. രാജ്യത്ത്‌ 17 സംസ്ഥാനങ്ങളാണ്‌ കേന്ദ്രത്തില്‍ ഏതെങ്കിലും ഒരു വ്യവസ്ഥ പൂര്‍ണമായും അംഗീകരിച്ചത്‌. ഇതില്‍ വൈദ്യുതി മേഖലയിലെ പരിഷ്‌ക്കരണങ്ങള്‍ പൂര്‍ണമായി ഇതുവരെ നടപ്പിലാക്കാത്തതാണ്‌ കേരളത്തിന്‌ വായ്‌പ കുറയാന്‍ കാരണം.

മൊത്തവരുാനത്തിന്റെ മൂന്നുശതമാനമാണ്‌ ഓരോ സംസ്ഥാനത്തിന്റെയും വായ്‌പാ പരിധി. കോവിഡ്‌ കാലത്ത്‌ ഇതില്‍ രണ്ട്‌ ശതമാനം ഉപാധികളോടെ വര്‍ദ്ദിപ്പിക്കാന്‍ 2021 മെയ്‌ മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. അതനുസരിച്ച ആത്മനിര്‍ഭര്‍ പദ്ധതി എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കുന്നത്‌ നിര്‍ബന്ധമാക്കുകയും അതിനായി 0.5 ശതമാനം വായ്‌പാ പരിധി കൂട്ടുകയും ചെയ്‌തു. ബാക്കി നാലു മേഖലകളില്‍ കേന്ദ്ര വ്യവസ്ഥകള്‍ നടപ്പിലാക്കിയാല്‍ ഓരോമേഖലക്കും 0.25 വീതം ഒരു ശതമാനം കൂട്ടും. നാലുമേഖലകളിലും പൂര്‍ണമായി കേന്ദ്ര ഉപാധികള്‍ക്കുവഴങ്ങിയാല്‍ 0.5 ശതമാനം കൂടി അധികം അനുവദിക്കും. സംസ്ഥാനത്തിന്റെ വായ്‌പാ പരിധി ജിഎസ്‌ടിപി -9,78,064കോടി രൂപയാണ്‌ നിലവിലെ വായ്‌പാ പരിധി 29,341 കോടിയും. .പരിഷ്‌ക്കരിച്ച വായ്‌പാ പരിധി 41567.72 കോടിയും ആണ്‌

കേരളം വൈദ്യുതി മേഖലയിലെ പരിഷ്‌ക്കരണങ്ങള്‍ക്ക്‌ വഴങ്ങാത്തതിന്‌ കാരണം സ്വകാര്യവല്‍ക്കരണവും സാധാരണക്കാര്‍ക്ക്‌ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്ന ക്രോസ്‌ സബ്‌സിഡി സംവിധാനവും ഉപേക്ഷിക്കേണ്ടിവരുമെന്നതിനാലാണ്‌. കേന്ദ്ര വ്യവസ്ഥ നടപ്പിലാക്കിയാല്‍ വൈദ്യുതി വകുപ്പിന്റെ നഷ്ടം കുറക്കുന്നതിന്റെ ബാധ്യത സംസ്ഥാനം ഏറ്റെടുക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശിക പൂര്‍ണമായി ഒഴിവാക്കേണ്ടിവരും.

സംസ്ഥാനത്തെ വ്യവസായസ്ഥാപനങ്ങള്‍ പുറമേനിന്ന്‌ വാങ്ങുന്ന വൈദ്യുതി കൊണ്ടുവരാന്‍ പ്രസരണ ലൈനുകള്‍ ഉപയോഗിക്കും. ഇതിനുപകരം അവരില്‍ നിന്ന്‌ തുക ഈടാക്കി അത്‌ സബ്‌സിഡിയായി സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കള്‍ക്ക്‌ നല്‍കും. ഇതാണ്‌ ക്രോസ്‌ സബ്‌സിഡി. കേന്ദ്ര വ്യവസ്ഥ അനുസരിച്ച്‌ ഇത്‌ പിന്‍വലിക്കേണ്ടി വരും. പകരം സബ്‌സിഡിക്ക അര്‍ഹരായവര്‍ക്ക്‌ തുക നേരിട്ട ബാങ്ക്‌ അ്‌ക്കൗണ്ടിലേക്ക്‌ നല്‍കണം. ജനങ്ങള്‍ക്ക്‌ വൈദ്യുതി സബ്‌സിഡി ഇല്ലാതെ പൂര്‍ണമായി അടക്കണ്ടിവരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *