റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം; ഡെല്‍റ്റ പ്ലസ് രാജ്യത്ത് സ്ഥിരീകരിച്ചു

June 14, 2021 - 12:02 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കാണപ്പെടുന്ന കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം. ഡെല്‍റ്റ പ്ലസ് എന്ന് പേരുള്ള പുതിയ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. ജൂണ്‍ 7 വരെ 6 പേരിലാണ് ഈ വകഭേദം കണ്ടെത്തിയത്. യുകെ സര്‍ക്കാരിന് കീഴിലുള്ള പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് എന്ന സ്ഥാപനം നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 7 പേരിലാണ് ഇന്ത്യയില്‍ വൈറസിന്റെ ജനിതകമാറ്റം കണ്ടെത്തിയത്. അതിവേഗത്തിലാണ് അതിന്റെ വ്യാപനമെന്ന് പഠനം വ്യക്തമാകുന്നു.

കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന മോണോക്ലോണല്‍ ആന്റിബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിനെതിരെ ഫലപ്രദം ആകില്ലെന്ന വിദഗ്ധരുടെ അഭിപ്രായം ആശങ്കയ്ക്ക് ഇടയാക്കുന്നു. അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മുക്കാല്‍ ലക്ഷത്തില്‍ താഴെ എത്തി. 24 മണിക്കൂറിനിടെ 70,421 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 72 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കോവിഡ് ബാധിച്ച് ഇന്നലെ 3921 പേര്‍ മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *