റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇപ്പോള്‍ നടക്കുന്നത്‌ ബിജെപി വേട്ടയാണെന്ന്‌ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ്‌ ബാബു

June 11, 2021 - 7:55 am

തൃശൂര്‍: ധര്‍മ്മരാജനുമായി തങ്ങള്‍ക്ക്‌ ബന്ധമില്ലെന്ന്‌ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ്‌ ബാബു. ധര്‍മരാജനുമായി താന്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത്‌ ബിജെപി വേട്ടയാണെന്നും ഉല്ലാസ്‌ ബാബു പറഞ്ഞു. കൊടകര കളളപ്പണ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട്‌ നേരത്തെ അന്വേഷണ സംഘം ഉല്ലാസ്‌ ബാബുവിന്റെ മൊഴി എടുത്തിരുന്നു. എന്നാല്‍ താനൊരു ബിസിനസ്‌കാരാണെന്നും വിവര ശേഖരണത്തിന്റെ ഭാഗമായാണ്‌ പോലീസ്‌ വിളിപ്പിച്ചതെന്നും ഉല്ലാസ്‌ ബാബു പറയുന്നു.

ബിജെപി നേതാക്കളെ കളളക്കേസ്‌ ചുമത്തി പോലീസ്‌ വേട്ടയാടുന്നുവെന്നാരോപിച്ച് ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം 10.6.2021 നടന്നു. തൃശൂര്‍ പോലീസ്‌ ക്ലബ്ബിന്‌ മുന്നില്‍ നടന്ന പ്രതിഷേധ ജ്വാല സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌തു.കൊടകര കവര്‍ച്ചാ കേസിലടക്കം പിണറായി സര്‍ക്കാര്‍ രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ പോലീസിനെ ഉപയോഗിക്കുകയാണെന്ന്‌ പ്രതിഷേധ ജ്വാല ഉ്‌ദഘാടനം ചെയ്‌ത്‌ സുരേന്ദ്രന്‍ ആരോപിച്ചു. കൊടകര കുഴല്‍പണ കേസില്‍ ബിജെപി നേതാക്കള വേട്ടയാടുന്നത്‌ സര്‍ക്കാര്‍ താല്‌പര്യമാണെന്നാരോപിച്ചാണ്‌ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *