റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഹോണറേറിയം ആയിരം രൂപ വര്‍ദ്ധിപ്പിക്കും

June 11, 2021 - 7:49 am

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഹോണറേറിയം ആയിരം രൂപ വര്‍ദ്ധിപ്പിക്കന്നതിനുളള ഉത്തരവ്‌ പുറപ്പെടുവിച്ചതായി തദ്ദേശ സ്വയംഭരണ,എക്‌സൈസ്‌ മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍ അറിയിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ധനകാര്യ മന്ത്രിയായിരുന്ന ഡോ. തോമസ്‌ ഐസക്ക്‌ ജനപ്രതിനിധികളുടെ ഹോണറേറിയം വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ അത്‌ നടപ്പിലാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

2016 ലാണ്‌ ഇതിന്‌ മുമ്പ്‌ ജനപ്രതിനിധികളുടെ ഹോണറേറിയത്തില്‍ വര്‍ദ്ധനവ്‌ വരുത്തിയത്‌. ഗ്രാമ, പഞ്ചായത്ത്‌,നഗരസഭ,കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്ക്‌ പ്രസ്‌തുത സ്ഥാപനങ്ങളുടെ തനത്‌ ഫണ്ടില്‍ നിന്നും, ബ്ലോക്ക്‌ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങള്‍ക്ക്‌ ജനറല്‍ പര്‍പ്പസ്‌ ഫണ്ടില്‍ നിന്നും ഹോണറേറിയം വര്‍ദ്ധനവ്‌ നല്‍കുമെന്ന്‌ മന്ത്രി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *