റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന സത്യദീപം മുന്‍ ചീഫ്‌ എഡിറ്റര്‍ അന്തരിച്ചു

May 28, 2021 - 8:44 am

കൊച്ചി: മരടിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന സത്യദീപം മുന്‍ ചീഫ്‌ എഡിറ്റര്‍ ഫാദര്‍ ചെറിയാന്‍ നേരേവീട്ടില്‍(49) അന്തരിച്ചു. തലക്കേറ്റ ഗുരുതരമായി പരിക്കിനെതുടര്‍ന്ന്‌ കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഉണ്ടായ ഹൃദയാഘാതമാണ്‌ മരണകാരണം. 2021 യൈ്‌ 27 ന്‌ ഉച്ചക്ക്‌ രണ്ട്‌മണിക്കാണ്‌ മരണം സംഭവിച്ചത്‌. സംസ്‌കാരം പിന്നീട്‌

എറണാകുളം അങ്കമാലി രൂപത അതിരൂപതയിലെ മരട്‌ സെന്റ് ജാന്നാ പളളിവികാരിയായിരുന്നു. ഫാ.ചെറിയാന്‍ നേരേവീട്ടില്‍. മരട്‌ പിഎസ്‌ മിഷന്‍ ആശുപത്രിക്കുസമീപം കഴിഞ്ഞ 13ന്‌ വൈകുന്നേരം നക്കാനിറങ്ങിയപ്പോഴാണ്‌ ആശുപത്രി ജീവനക്കാരന്‍ സഞ്ചരിച്ച ബൈക്കിടിച്ച്‌ തലക്ക്‌ ഗുരുതരമായി പരിക്കേറ്റത്‌. അന്നുതന്നെ ലേക്കഷോര്‍ ആശുപത്രിയില്‍ അടിയന്തിര ശസ്‌ത്ര ക്രിയക്ക്‌ വിധേയനാക്കിയിരുന്നു.തുടര്‍ന്ന്‌ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന മാറ്റിയിരുന്നു.

നേരത്തേ വൃക്കദാനം നടത്തി മാതൃക കാണിച്ചിട്ടുളളള വൈദീകനാണ്‌ ഫാ. ചെറിയാന്‍. 1971 ജൂണ്‍ 8ന്‌ ഇടപ്പളളി തോപ്പില്‍ ഇടവകയിലായിരുന്നു ജനനം. 1997 ജനുവരി 1 ന്‌ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ മാനത്തോടത്തില്‍ നിന്ന്‌ പൗരോഹിത്യം സ്വീകരിച്ചു. ജീസസ്‌ യൂത്ത്‌ ഇന്‍റര്‍ നാഷണല്‍ കൗണ്‍സിലിന്റെ ചാപ്ലിനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. അതിരൂപത മെട്രോപോളീറ്റന്‍ വികാരി ആര്‍ച്ചുബിഷപ്പ്‌ മാര്‍ ആന്റണി കരിയില്‍ ഇന്നലെ ആശുപത്രിയിലെത്തി ഫാ, ചെറിയാനെ സന്ദര്‍ശിച്ച്‌ പ്രാര്‍ത്ഥിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *