റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധം

കുവൈറ്റ്‌സിറ്റി : കുവൈറ്റിലേക്ക്‌ വിദേശത്തുനിന്ന്‌ വാക്‌സിന്‍ സ്വീകരിച്ചശേഷം വരുന്ന പൗരന്മാര്‍ രാജ്യത്ത്‌ എത്തിയാല്‍ ഹോം ക്വാറന്റൈന്‍ പാലിക്കുകയും എത്തിച്ചേര്‍ന്ന്‌ മൂന്നുദിവസത്തിന്‌ ശേഷം പിസിആര്‍ പരിശോധനക്ക്‌ വിധേയമാകുകയും ചെയ്യണമെന്ന്‌ അധികൃതര്‍. പരിശോധനയില്‍ കോവിഡ്‌ ബാധിതനല്ലെന്ന് തെളിഞ്ഞാല്‍ ഇവരുടെ ക്വാറന്റൈന്‍ അവസാനിക്കും.

അതേസമയം വാക്‌സിന്‍ സ്വീകരിച്ച പൗരന്മാരെയും കോവിഡ്‌ മുക്തരായവരെയും രാജ്യത്തെത്തുമ്പോള്‍ ഇന്‍സ്‌റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍ നിന്നൊഴിവാക്കാനുളള തീരുമാനം ഡിജിസിഎയും ബന്ധപ്പെട്ട മറ്റ് അധികൃതരും ശനിയാഴ്‌ച മുതല്‍ നടപ്പാക്കാന്‍ തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *