റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇസ്രായേൽ വിമാന സർവ്വീസ് പുനരാരംഭിക്കുന്നു

May 24, 2021 - 9:01 pm

ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക്  വിമാന സർവീസ് പുനരാരംഭിക്കുന്നു.ഈ മാസം 31 ന് ദില്ലിയിൽ നിന്ന് ആദ്യ വിമാനം സർവ്വീസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു.  ജൂലൈ 31 വരെയുള്ള വിമാന സർവ്വീസുകൾ സംബന്ധിച്ച് ഷെഡ്യൂൾ ആയിട്ടുണ്ട്.   മെയ് മാസം 21 ന് ശേഷം  ഇസ്രായേൽ വിസ അനുവദിച്ചവർക്കാണ് യാത്ര ചെയ്യാൻ കഴിയുക. മുൻപ് വിസ ലഭിച്ചിട്ടുള്ളവർ പുതുക്കേണ്ടതാണ് . 72 മണിക്കൂർ മുൻപുള്ള കൊവിഡ്       RTPCR ടെസ്റ്റ് റിസൾട്ട്  യാത്രക്ക് അത്യാവശ്യമാണ്. നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീൻ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ യാത്രക്കാർ പാലിക്കണമെന്നും മന്ത്രി അറിയിച്ചു. വിമാന സർവ്വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് പ്രവാസികൾ നിരവധി നിവേദനങ്ങൾ നൽകിയിരുന്നതായും കേന്ദ്ര സഹ മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *