റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട്ടിൽ വാപ്പയുടെ കയ്യിൽ നിന്നു ഏറ്റവും കൂടുതൽ വഴക്ക് കിട്ടുന്ന കുട്ടിയാണ് താനെന്ന് ദുൽഖർ സൽമാൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖം പരിപാടിയിൽ തുറന്നുപറയുന്നു. ഇലക്ട്രിസിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടിയാണ് വാപ്പച്ചി തന്നെ ഏറ്റവും കൂടുതൽ വഴക്ക് പറയുന്നതെന്നും തനിക്ക് മാത്രമല്ല ഭാര്യ ഉൾപ്പെടെ എല്ലാവർക്കും നിത്യവും കിട്ടുന്നതാണ് ഈ ശകാരമെന്നും ദുൽഖർ പറഞ്ഞു.

ലൈറ്റ് അണക്കാതിരിക്കുക, എസി ഓഫ് ആക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇന്നും എനിക്ക് വാപ്പച്ചിയുടെ കൈയിൽ നിന്നും വഴക്ക് കേൾക്കാറുണ്ട്. വീടിന് റെസ്പെക്ട് ചെയ്യാതെ പെരുമാറിയാൽ അത് വാപ്പച്ചിക്ക് ദേഷ്യം ഉണ്ടാക്കുന്ന കാര്യമാണെന്ന് ദുൽഖർ പറയുന്നു.

എല്ലാത്തിനും നല്ല ചിട്ടയാണ്. കുട്ടിക്കാലം തൊട്ടേ ഞങ്ങളെ അങ്ങനെയാണ് വാപ്പച്ചി പഠിപ്പിച്ചത്. ചിലപ്പോഴൊക്കെ ചില തെറ്റുകൾ വരുത്താറുണ്ട്. അതിനൊക്കെ ഒരു മടിയുമില്ലാതെ വാപ്പച്ചി ചൂടാകാറുമുണ്ട്. ടിവിയുടെ റിമോട്ട് കൺട്രോളർ കണ്ടില്ലെങ്കിൽ പോലും ഇതാണ് അവസ്ഥ ദുൽഖർ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *