ചത്തീസ്ഗഢ്: ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച യുവാവിനെ മര്‍ദ്ദിച്ച് ചത്തീസ്ഗഢ് ജില്ലാകളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മ. യുവാവിന്റെ മുഖത്തടിയ്ക്കുകയും ഫോണ്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ കളക്ടര്‍ മാപ്പ് പറഞ്ഞു.സുരാജ്പുര്‍ ജില്ലയിലാണ് സംഭവം.സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ലാത്തി ഉപയോഗിച്ച് യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു. വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ കളക്ടര്‍ക്കെതിരെ വ്യാപകവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.



