റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: അപകട നിലയിലുള്ള മരങ്ങൾ മുറിച്ചു മാറ്റും

May 20, 2021 - 2:32 pm

ഇടുക്കി: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി തൊടുപുഴ നഗരസഭ പരിധിയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ അടിയന്തിരമായി മുറിച്ച് മാറ്റുന്നതിന് തീരുമാനം. നഗരസഭ അധ്യക്ഷന്‍ സനീഷ് ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രീ കമ്മറ്റിയാണ് തീരുമാനമെടുത്തത്. നഗരസഭയുടെ അധീനതയിലുളള സ്ഥലങ്ങളില്‍ നില്‍ക്കുന്ന മരങ്ങള്‍ നഗരസഭ തന്നെ വെട്ടി മാറ്റും. പൊതു സ്ഥലങ്ങളില്‍ നില്‍ക്കുന്ന മറ്റ് വകുപ്പുകളുടെ അധീനതയിലുളളവ ബന്ധപ്പെട്ട വകുപ്പുകള്‍ തന്നെ മുന്‍കൈ എടുത്ത് അപകടസ്ഥതി ഒഴിവാക്കണം.

സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുളളവ അവരവര്‍ തന്നെ അടിയന്തിരമായി വെട്ടിമാറ്റണമെന്നും, അല്ലാത്ത പക്ഷം ഉണ്ടാകുന്ന അപകടങ്ങള്‍ക്കും, സാമ്പത്തിക നഷ്ടത്തിനും ഉത്തരവാദി ഉടമകളായിരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. മഴക്കാല അപകടങ്ങള്‍ ഒഴിവാക്കുന്നതിനുളള സര്‍ക്കാര്‍ നിര്‍ദ്ദേശ്ശവും, ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ്ശവും പരിഗണിച്ചാണ് അടിയന്തിരമായി ട്രീ കമ്മറ്റി ചേര്‍ന്നത്. യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി, നഗരസഭ സെക്രട്ടറി, റവന്യൂ, പൊതുമരാമത്ത്, വൈദ്യുതി വകുപ്പ് എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *