റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലിഫ്റ്റ് അവശ്യ സര്‍വീസല്ലെന്ന് പൊലീസ്

May 12, 2021 - 8:49 am

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ലിഫ്റ്റിന്റെ അറ്റകുറ്റ പണികള്‍ക്കായി എറണാകുളത്തുനിന്നും യാത്രചെയ്ത സര്‍വീസ് എഞ്ചിനീയേഴ്‌സിനെ പോലീസ് വഴിയില്‍ തടഞ്ഞു. കോളേജധികൃതരുടെ സാക്ഷ്യപത്രം ഉണ്ടായിട്ടും ലിഫ്റ്റ് അവശ്യ സര്‍വീസ് അല്ലെന്ന വാദത്തില്‍ ഉറച്ചുനിന്ന പോലീസ് അവരെ വിടാന്‍ കൂട്ടാക്കിയില്ല. നേരത്തെ അഭ്യന്തര വകുപ്പിന്റെ പാസിന് അപേക്ഷിച്ചിരുന്നെങ്കിലും നിരസിക്കപ്പെട്ടു.

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റ് സംവിധാനം തകരാറിലായിട്ട് രണ്ടുദിവസം കഴിഞ്ഞു. ലിഫ്റ്റ് നന്നാക്കാന്‍ കഴിയാത്തത് കോവിഡ് രോഗികളെ കഷ്ടത്തിലാക്കും. പോലീസ് നിലപാട് മാറ്റിയില്ലെങ്കില്‍ അടുത്തൊന്നും ലിഫ്റ്റിന്റെ തകരാര്‍ മാറ്റാന്‍ കഴിയില്ല .ആരോഗ്യ വകുപ്പിന്റെ കോവിഡ് പ്രതിരോധത്തില്‍ ലിഫ്റ്റ് വരുമോ എന്നാണ് ചോദ്യം ബാക്കിയാകുന്നു. കഴിഞ്ഞ ദിവസം ഓക്‌സിജന്‍ പ്ലാന്റും തകരാറിലായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *