റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ് നടൻ ജോക്കർ കോവിഡ് ബാധിച്ച് മരിച്ചു

May 10, 2021 - 9:39 pm

ചെന്നൈ: 1976 ൽ പുറത്തിറങ്ങിയ ഉൻഗളിൽ ഒരുത്തി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ജോക്കർ തുളസി (80) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജോക്കറിന് ഞായറാഴ്ച ആരോഗ്യനില വഷളാവുകയും തിങ്കളാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.

തമിഴാച്ചി, വാണി റാണി, ഇലെൻഗർ അനി, ഉടൻ പിരപ്പ്, സിന്ധുബാദ്, നീലക്കുയിൽ (തമിഴ്) കട്ടപഞ്ചായത്ത്, പുരുഷൻ പൊണ്ടാട്ടി, രക്ഷക തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ജോക്കർ ഒട്ടനവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *